Drisya TV | Malayalam News

ഫ്ലിപ്കാർട്ട് അംഗങ്ങൾക്ക് ഇനി സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം

 Web Desk    1 Aug 2026

ഫ്ലിപ്കാർട്ട് അംഗങ്ങൾക്ക് ഇനി സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കാണ് ഈ ഓഫർ ലഭിക്കുക. ഓൺലൈൻ റീട്ടെയിലും ക്വിക്ക് കൊമേഴ്സ് രംഗവും തമ്മിലുള്ള മത്സരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഇ-കോമഴ്സ് കമ്പനികൾ ലോയൽറ്റി പ്രോഗ്രാമുകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഓൺലൈൻ റീട്ടെയിൽ വിപണിയിൽ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായാണ് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി ചേർന്ന് പുതിയ പദ്ധതിയി പ്രഖ്യാപിച്ചത്.

ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിലൂടെ ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപ വീതമുള്ള 4 ഓർഡറുകൾ പൂർത്തിയാക്കുന്ന ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. യോഗ്യത നേടുന്ന ഉപഭോക്താക്കൾക്ക് 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്‌സ്‌ക്രിപ്ഷനാണ് സൗജന്യമായി ലഭിക്കുക. ആഗസ്റ്റ് 1 മുതൽ ഈ സേവനം ലഭ്യമായി തുടങ്ങും.

  • Share This Article
Drisya TV | Malayalam News