Drisya TV | Malayalam News

ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പുതിയ സംരംഭക സഖ്യം സ്വന്തമാക്കി

 Web Desk    25 Mar 2026

ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പുതിയ സംരംഭക സഖ്യം സ്വന്തമാക്കി. കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭമാണ് ടീമിനെ വാങ്ങിയത്. രാജസ്ഥാൻ റോയൽസ് 1.63 ബില്യൺ ഡോളറിന് വിറ്റുപോയതായിരുന്നു ഇതിനുമുമ്പത്തെ റെക്കോർഡ്.

ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ സഖ്യമാണ് ആർസിബിയെ സ്വന്തമാക്കിയത്. ടീമിനെ സ്വന്തമാക്കാൻ രഞ്ജൻ പൈ, പ്രേംജി ഇൻവെസ്റ്റ് തുടങ്ങിയ പ്രമുഖരും രംഗത്തുണ്ടായിരുന്നു. ആര്യമൻ വിക്രം ബിർള പുതിയ ചെയർമാനായും സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായും ചുമതലയേൽക്കും.

  • Share This Article
Drisya TV | Malayalam News