Drisya TV | Malayalam News

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

 Web Desk    3 Sep 2026

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകീട്ട് 6.30 മുതൽ രാത്രി 12 മണി വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈകീട്ട് 6.30 നും രാത്രി 12 നും ഇടയിൽ സംസ്ഥാനത്തുടനീളം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

  • Share This Article
Drisya TV | Malayalam News