Drisya TV | Malayalam News

എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലടക്കം ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

 Web Desk    2 Sep 2026

എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലടക്കം ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ സ്വർണം കരിപ്പൂരിൽ പിടികൂടി.റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ വിമാനത്താവളത്തിലെത്തിയ പിതാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തിൽ പരിശോധിക്കുകയായിരുന്നു. പിതാവിന്റെ ദേഹത്തുനിന്നും കുഞ്ഞിന്റെ ഡയപ്പറിൽനിന്നുമാണ് സ്വർണം പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.

കൊച്ചിയിൽ കഴിഞ്ഞ ദിവസം സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് യുവതി പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിന് (ഡിആർഐ) ഈ വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയപ്പോൾ മുതൽ തന്നെ ഇവർ നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ശരീരത്തിലും എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും ഒളിപ്പിച്ച ഒരു കോടിയോളം വിലവരുന്ന സ്വർണം കണ്ടെത്തി.

  • Share This Article
Drisya TV | Malayalam News