Drisya TV | Malayalam News

വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു

 Web Desk    20 Sep 2026

ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്തു. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന മാരിയമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും കൃഷിഭൂമിയിൽ ജോലി ചെയ്യുകയായിരുന്നു.

ശക്തമായ മഴയെ തുടർന്നാണ് ഇവർ ഷെഡ്ഡിലേക്ക് മാറിയത്. ഈ സമയത്താണ് മണ്ണിടിഞ്ഞ് ഷെഡ്ഡിനുമുകളിൽ വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. പ്രദേശത്ത് മണിക്കൂറുകളായി കനത്ത മഴ പെയ്യുകയാണ്.

  • Share This Article
Drisya TV | Malayalam News