Drisya TV | Malayalam News

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി

 Web Desk    18 Sep 2026

വീട്ടിൽ നിന്നു നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ അറസ്റ്റ‌ിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി അഥീന ബിജുവാണ് ജാമ്യാപേക്ഷയിൽ ഉത്തരവിട്ടത്.ഇതോടെ ആന്റോ 14 ദിവസത്തേക്ക് മാനന്തവാടി ജയിലിൽ തുടരും.

വ്യാഴാഴ്ച രണ്ടു മണിക്കൂറിൽ ഏറെ നീണ്ട വാദത്തിനൊടുവിലാണ് ആന്റോയെ റിമാൻഡ് ചെയ്തത്. ആന്റോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകും. അബ്കാരി ആക് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ആന്റോയ്ക്കെതിരെ എക്സൈസ് ചുമത്തിയിരിക്കുന്നത്.

ബുധനാഴ്ച 138 കുപ്പി മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് ആന്റോയുടേതല്ലെന്നും വായ്പ ഇടപാടുകളിൽ വീഴ്ച‌ വന്നതിനെ തുടർന്നു കോടതി അറ്റാച്ച് ചെയ്ത് ബാങ്കിന്റെ കൈവശമാണെന്നുമുള്ള വാദമാണു പ്രതിഭാഗം ഉയർത്തിയത്. ആന്റോ താമസിക്കുന്നത് എറണാകുളത്താണെന്നു പ്രതിഭാഗം വാദിച്ചു. എന്നാൽ വീട് ആന്റോയുടേതാണെന്നും കണ്ടെത്തിയ മദ്യത്തിന്റെ ഉത്തരവാദിത്തം ആന്റോയ്ക്കാണെന്നും പ്രോസിക്യൂഷൻ തെളിവുകൾ നിരത്തി വാദിച്ചതോടെയാണ് ആന്റോയെ റിമാൻഡ് ചെയ്തത്.

  • Share This Article
Drisya TV | Malayalam News