ജാപ്പനീസ് ടെക് ഭീമനായ ജി.എം.ഒ ഇന്റർനെറ്റ് ഗ്രൂപ്പ് ലോകത്തിലെ ആദ്യത്തെ "റോബോട്ട് ആംബുലൻസ്" അവതരിപ്പിച്ചു. തകരാറിലായ ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് അടിയന്തര സഹായവും സ്ഥലത്തെത്തി അറ്റകുറ്റപ്പണികളും നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ യൂണിറ്റാണിത്.ഇൻ്ററസ്റ്റിങ് എഞ്ചിനീയറിങ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ ആംബുലൻസ് ഉടൻ തന്നെ ടോക്കിയോയിലെ തെരുവുകളിൽ ഓടിത്തുടങ്ങും.എഞ്ചിനീയർമാർ, റിപ്പയർ ഉപകരണങ്ങൾ, ആവശ്യമായ സ്പെയർ പാർട്സുകൾ എന്നിവയുമായാണ് ഈ മൊബൈൽ യൂണിറ്റുകൾ എത്തുക."ഹ്യൂമനോയ്ഡ് 'ആംബുലൻസ്' പകരം വെക്കാനുള്ള ഹ്യൂമനോയ്ഡിനെ സ്ഥലത്തെത്തിച്ച് കേടായ ഹ്യൂമനോയ്ഡിന് പകരം സ്ഥാപിക്കുന്നു.-ജിഎംഒ എയറിലെ എഞ്ചിനീയറായ ഷോട്ട തകിസാവ പറഞ്ഞു.
ബാറ്ററി പ്രശ്നങ്ങൾ, കമ്മ്യൂണിക്കേഷൻ തകരാറുകൾ, സോഫ്റ്റ്‌വെയർ പിഴവുകൾ എന്നിവയും റോബോട്ടിനെ ജോലിക്കിടെ നിശ്ചലമാക്കും. ഭാരമേറിയതും പ്രവർത്തനരഹിതവുമായ ഹ്യൂമനോയ്ഡിനെ കേന്ദ്രീകൃത റിപ്പയർ സെൻ്ററിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് സമയമെടുക്കും, ഗതാഗത ചെലവും കൂടുതലാണ്. റിപ്പയർ ഷോപ്പിനെ നേരിട്ട് യന്ത്രത്തിലേക്ക് എത്തിച്ചാണ് റോബോട്ട് ആംബുലൻസ് ഇത് പരിഹരിക്കുന്നത്.
നൂതന ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യയും മൊബൈൽ എഞ്ചിനീയറിങ് ഉപകരണങ്ങളും സംയോജിപ്പിച്ചാണിത്. ഒരു റോബോട്ട് തകരാറിലാകുമ്പോൾ, ഫീൽഡ് ഓപ്പറേറ്റർമാർ അടിയന്തര ഡിസ്‌ാച്ച് അഭ്യർത്ഥന അയയ്ക്കും.സ്ഥലത്തെത്തിയാൽ, ടെക്നീഷ്യൻമാർ വയർലെസ് ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിച്ച് റോബോട്ടിന്റെ ആന്തരിക സംവിധാനങ്ങൾ വേഗത്തിൽ സ്‌കാൻ ചെയ്‌ത് ഹാർഡ്‌വെയർ തകരാറുകളോ സോഫ്റ്റ്‌വെയർ ബഗുകളോ കണ്ടെത്തും.
അറ്റകുറ്റപ്പണികൾക്ക് ശേഷം, ടെക്നീഷ്യൻമാർ റോബോട്ടിൻ് ബാലൻസ് ഗൈറോകളും മോഷൻ കൺട്രോളറുകളും വീണ്ടും സിങ്ക് ചെയ്ത‌് സുരക്ഷിതമായി നടക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന് ഉറപ്പാക്കും. കേടായ റോബോട്ടുകളുടെ അറ്റകുറ്റപ്പണികൾ മൂലം തങ്ങൾക്ക് നേരിട്ട തടസ്സങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഇത്തരമൊരു ആംബുലൻസ് എന്ന ആശയം ഉടലെടുത്തതെന്ന് കമ്പനി പറയുന്നു. ഹ്യൂമനോയ്ഡുകൾ കൂടുതൽ പ്രചാരത്തിലാകുമ്പോൾ, ഇത്തരമൊരു സേവനം ആവശ്യമായി വരും," തകിസാവ കൂട്ടിച്ചേർത്തു.