Drisya TV | Malayalam News

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്,ഇനി 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം 

 Web Desk    7 Sep 2026

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ . നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഇനി 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.നേരത്തെ നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള. എൽപിജി വിതരണത്തിലെ സമ്മർദ്ദം കുറയ്‌ക്കുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനുമായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതോടെ ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് നേരത്തെയുണ്ടായിരുന്ന 45 ദിവസത്തെ കാത്തിരിപ്പ് ഒഴിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News