Drisya TV | Malayalam News

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്കൊരുങ്ങി സംസ്ഥാന സർക്കാർ

 Web Desk    7 Sep 2026

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്കൊരുങ്ങി സംസ്ഥാന സർക്കാർ. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ല അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനാണ് നീക്കം.

കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പി എം ശ്രീ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുള്ലത്. പി എം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി നേരത്തെ സംസ്ഥാനത്തിന് കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ ഒരുവിഭാ ഗം കോൺഗ്രസ് നേതാക്കൾ പി എം ശ്രീ ഒപ്പിടുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്.

പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പി എം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ല ആർ എസ് എസ് അജണ്ടയാണെന്നുമാണ് ഈ നേതാക്കളുടെ വാദം.

  • Share This Article
Drisya TV | Malayalam News