സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കും. 19 വരെ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് മഴ ശക്തിപ്രാപിക്കുക.