Drisya TV | Malayalam News

വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

 Web Desk    9 Jun 2025

വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിച്ചു. പിന്നീട് നായയെ തല്ലി കൊന്നു. 

ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്നും അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം.

  • Share This Article
Drisya TV | Malayalam News