Drisya TV | Malayalam News

വാഹനങ്ങളുടെ ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ

 Web Desk    22 Apr 2025

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും, വാഹനമോടിക്കുമ്പോൾ ആളുകൾ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണം വർദ്ധിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങളുടെ ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിയമം നിർമ്മിക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ഹോൺ കേൾക്കുന്നത് സുഖകരമാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ആലോചിക്കുന്നതായിട്ടാണ് നിതിൻ ഗഡ്‍കരിയുടെ പ്രഖ്യാപനം. ഇത് ഹോൺ ശബ്‍ദം മനോഹരമാക്കുമെന്നും ആളുകളെ ശല്യപ്പെടുത്തില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഗതാഗത മേഖല മൂലമുണ്ടാകുന്ന വായു മലിനീകരണത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ശ്രുതിമധുരമായ സംഗീതം പോലെയായിരിക്കും. രാജ്യത്തെ റോഡുകളും ഗതാഗത സംവിധാനവും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മലിനീകരണം കുറയ്ക്കുകയും ജനങ്ങൾക്ക് സുഖകരമായ യാത്രാനുഭവം നൽകുകയും ചെയ്യുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. വായു മലിനീകരണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച നിതിൻ ഗഡ്കരി, രാജ്യത്തെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖല മൂലമാണെന്നും അതിനാൽ മെഥനോൾ, എത്തനോൾ പോലുള്ള പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു.

  • Share This Article
Drisya TV | Malayalam News