ഒരുകാലത്ത് ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ എന്നാൽ നോക്കിയ ആയിരുന്നു. എന്നാൽ വിവിധ കമ്പനികളിൽ നിന്നുളള്ള സ്‍മാർട്ട് ഫോണുകളുടെ കുത്തൊഴുക്കോടെ നോക്കിയ ഇന്ത്യൻ വിപിണയിൽ നിന്നും ഏറെക്കുറെ ഔട്ടായി. ഇപ്പോഴിതാ ഫ്രഞ്ച് ബ്രാൻഡായ അൽകാടെലുമായി സഹകരിച്ച് ഇന്ത്യയിൽ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നോക്കിയ.
ഈ പങ്കാളിത്തത്തിലൂടെ നോക്കിയ സ്‍മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചെത്തുകയും ഉടൻ തന്നെ ഒരു പ്രീമിയം ഡിവൈസ് പുറത്തിറക്കുകയും ചെയ്യും. ഫ്ലിപ്‍കാർട്ടിൽ ആയിരിക്കും ഈ പുതിയ സ്‍മാർട്ട് ഫോണിന്‍റെ ലോഞ്ച് നടക്കുക. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കും. എങ്കിലും, കൃത്യമായ ലോഞ്ച് തീയതി വ്യക്തമല്ല. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ സ്റ്റൈലസ് പെൻ പിന്തുണ ഉണ്ടായിരിക്കും. ഇത് ഈ ഫോണിലെ ശ്രദ്ധേയമായൊരു ഫീച്ചർ ആയിരിക്കും.
അടുത്ത കാലം വരെ നോക്കിയയുടെ സ്മാർട്ട്‌ഫോണുകൾ എച്ച്എംഡി ഗ്ലോബലിന്റെ പങ്കാളിത്തത്തോടെയാണ് പുറത്തിറക്കിയിരുന്നത്, എന്നാൽ കഴിഞ്ഞ വർഷം മുതൽ എച്ച്എംഡി സ്വന്തം ബ്രാൻഡിംഗുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.