Drisya TV | Malayalam News

ശ്രീലങ്കയിലേക്ക് കപ്പലിൽ പോകാം 4,920 രൂപയ്ക്ക്.

 Web Desk    5 May 2024

തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കാണ് വീണ്ടും കപ്പൽ സർവീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച സർവീസ് അധികം വൈകാതെ തന്നെ നിലച്ചിരുന്നു. ആറു മാസങ്ങൾക്ക് ശേഷമാണ് വീണ്ടും സർവീസ് തുടങ്ങുന്നത്. മെയ് 13 മുതൽ കപ്പൽ സർവീസ് തുടങ്ങും.ടിക്കറ്റ് വിൽപന ഇന്നുമുതൽ ആരംഭിച്ചു.മെയ് 13 മുതൽ എല്ലാ ദിവസവും സർവീസ് നടത്താനാണ് തീരുമാനം. sailindri.com എന്ന വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഏകദേശം 4,920 രൂപയാണ് നാഗപട്ടണം - കാങ്കേശൻതുറ കപ്പൽ യാത്രാ ടിക്കറ്റ് നിരക്ക്. തിരിച്ചുള്ള സർവീസിൻ്റെയും ടിക്കറ്റ് നിരക്ക് ഇതുതന്നെ. യാത്രക്കാർക്ക് 60 കിലോ വരെയുള്ള ബാഗേജ് നിരക്കില്ലാതെ ഒപ്പം കൊണ്ടുപോകാം. യാത്ര ഷെഡ്യൂൾ ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് വരെ യാത്രാ തീയതിയിൽ മാറ്റം വരുത്താനും റീഫണ്ടോടുകൂടിയുള്ള കാൻസലേഷനും സൗകര്യമുണ്ട്.ചെന്നൈ കേന്ദ്രീകരിച്ചുള്ള ട്രാവൽ ഓപ്പറേറ്റർമാരായ ഇൻഡ്ശ്രീ ഫെറി സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇക്കുറി കപ്പൽ സർവീസ് നടത്തുന്നത്. ശിവഗംഗ എന്നാണ് കപ്പലിൻ്റെ പേര്.

  • Share This Article
Drisya TV | Malayalam News