Drisya TV | Malayalam News

കെ.എസ്.ഇ.ബി.യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം പാലക്കാട് തുടങ്ങി.

 Web Desk    3 May 2024

പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള 15 സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം.രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. സ്റ്റേഷനുകളിലാണ് നിയന്ത്രണം. പരമാവധി പത്ത് മിനിറ്റ് വരെ ഉണ്ടാകൂ എന്നാണ് എ.എസ്.ഇ.ബി. അറിയിക്കുന്നത്.ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണമാണ് ഇത്.മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്ങോട് തുടങ്ങിയ പതിനഞ്ചോളം സബ് സ്റ്റേഷനുകളിലാണ് നിയന്ത്രണം.

  • Share This Article
Drisya TV | Malayalam News