Drisya TV | Malayalam News

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം.

 Web Desk    3 May 2024

2024 കേരള എസ്എസ്എൽസി പരീക്ഷാഫലം മെയ് 8 ന് പ്രഖ്യാപിക്കും. ഫലം പുറപ്പെടുവിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://pareekshabhavan.kerala.gov.in/index.php/results ൽ നിന്ന് റിസൽട്ട് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.ബോർഡ് പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്.കഴിഞ്ഞ വ‍ർഷം സംസ്ഥാനത്ത് 4,19,120 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. 4,17,864 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് അർഹരായതോടെ കേരളത്തിൽ 99.70% ആയിരുന്നു വിജയശതമാനം. പ്ലസ് ടു ഫലം മേയ് 9 ന് അറായാമെന്നും കേരള പരീക്ഷാഭവൻ ഔദ്യോഗികമായി അറിയിച്ചു.

  • Share This Article
Drisya TV | Malayalam News