Drisya TV | Malayalam News

ലോകത്തെ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോൾ കണ്ടെത്തി ശാസ്ത്രജ്ഞർ.

 Web Desk    2 May 2024

ലോകത്തെ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോൾ കണ്ടെത്തി. ശാസ്തലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോളാണ് ഇതെന്ന് ഗവേഷകർ പറഞ്ഞു. മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്തുള്ള ചേറ്റുമൽ ഉൾക്കടലിലാണ് താം ജാ ബ്ലൂ ഹോൾ കണ്ടെത്തിയത്. താം ജാ' ബ്ലൂ ഹോൾ (TJBH) സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 1,380 അടി (420 മീറ്റർ) താഴെയാണെന്നും ​ഗവേഷകർ പറയുന്നു.2021-ൽ ആദ്യമായി കണ്ടെത്തിയപ്പോൾ 480 അടി (146 മീറ്റർ) ആയിരുന്നു നി​ഗമനം. ദക്ഷിണ ചൈനാ കടലിലെ 990 അടി ആഴമുള്ള (301 മീറ്റർ) സാൻഷാ യോംഗിൾ ബ്ലൂ ഹോൾ(ഡ്രാഗൺ ഹോൾ) ആയിരുന്നു ഇതിന് മുമ്പ് ഏറ്റവും ആഴമേറിയ കുഴി.കുഴിയുടെ അടിഭാഗം ഇപ്പോഴും എത്തിയിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി. കുഴിയിലെ താപനിലയും ലവണാംശവും കരീബിയൻ കടലിലെയും സമീപത്തെ തീരപ്രദേശത്തെ റീഫ് ലഗൂണുകളുടേതുമായി സാമ്യമുള്ളതാണെന്നും കുഴിയിൽ ഭീമാകാരമായ ടണലുകളുടെയും ഗുഹകളുമുണ്ടെന്നും അവയായിരിക്കും കുഴിയെ സമുദ്രവുമായി ബന്ധിപ്പിച്ചിരിക്കാമെന്നും പഠനം പറയുന്നു.2023 ഡിസംബർ ആറിന് ഹോളിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനായി സ്കൂബ ഡൈവിംഗ് പര്യവേഷണം നടത്തിയിരുന്നുവെന്ന് ഫ്രണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചാലകത, താപനില, ആഴം എന്നിവ കണ്ടെത്താനായിരുന്നു പഠനം. തുടർന്നാണ് നിലവിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ആഴമേറിയ കടൽക്കുഴിയാണെന്ന് തെളിഞ്ഞു.ബഹാമാസിലെ ഡീൻസ് ബ്ലൂ ഹോൾ, ഈജിപ്തിലെ ദഹാബ് ബ്ലൂ ഹോൾ, ബെലീസിലെ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നിവയാണ് പ്രശസ്തമായ കടൽക്കുഴികൾ.

  • Share This Article
Drisya TV | Malayalam News