Drisya TV | Malayalam News

മെയ്‌ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത.

 Web Desk    1 May 2024

മെയ് അഞ്ചു വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അതേ സമയം കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയില്ലെന്നാണ് പ്രവചനം.ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാർമേഘം കണ്ടുതുടങ്ങിയാൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ചില സമയത്ത് ദൃശ്യമാകാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News