Drisya TV | Malayalam News

ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഖത്തറും.

 Web Desk    1 May 2024

പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (പെര്‍ കാപിറ്റ ജിഡിപി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളിലാണ് ഖത്തര്‍ ഇടം നേടിയത്. 84,906 ഡോളര്‍ പെര്‍കാപിറ്റ ഡിജിപിയുമായാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്.2024 ജനുവരിയില്‍ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം തുടക്കത്തില്‍ ഖത്തര്‍ നാലാം സ്ഥാനത്തായിരുന്നു.പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം.ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ഏപ്രിലില്‍ ഫോര്‍ബ്‌സ് ഇന്ത്യയും എന്‍ഡിടിവി വേള്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളില്‍ ഏഴാമതായി ഖത്തറിനെ തെരഞ്ഞെടുത്തത്.ഖത്തറിന്റെ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ അതിന് ഇടം നല്‍കിയത്.

  • Share This Article
Drisya TV | Malayalam News