Drisya TV | Malayalam News

പവർകട്ട് വേണമെന്ന് കെഎസ്ഇബി.

 Web Desk    30 Apr 2024

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തിയ സാഹചര്യത്തിലാണ് ആവശ്യം.ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്.സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും.വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോർഡിലെത്തി.ഇന്നലെ മാത്രം ഉപയോഗിച്ചത് 113 ദശലക്ഷം മെഗാവാട്ടാണ്.കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു.പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവർ കട്ടിനു കാരണം.നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News