Drisya TV | Malayalam News

സിസേറിയൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന മരുമകൾക്കായി ക്രെയിൻ ഒരുക്കി അമ്മായിഅമ്മ.

 Web Desk    21 Apr 2024

കുഞ്ഞിന് ജന്മം നൽകിയ ശേഷം ഒരു സ്ത്രീയ്ക്ക് മികച്ച പരിചരണം നൽകാൻ കുടുംബം ശ്രമിക്കാറുണ്ട്. സി സെക്ഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന മരുമകൾക്ക് ഏഴാം നിലയിലെത്താൻ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഈ അമ്മായിയമ്മ ചെയ്തത് ശരിക്കും അമ്പരപ്പിക്കുന്നതാണ്. യുവതിക്ക് കെട്ടിടത്തിൻ്റെ ഏഴാം നിലയിലെത്താൻ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മരുമകൾക്കായി ഒരു ക്രെയിൻ ഒരുക്കിയിരിക്കുകയാണ് ഈ അമ്മായിഅമ്മ.ചൈനയിലെ ഷെൻയാങ്ങിലാണ് ഈ അമ്പരപ്പിക്കുന്ന സ്നേഹം.വാങ് എന്ന അമ്മായിയമ്മ തൻ്റെ മരുമകളെ സുരക്ഷിതമായി ഉയർത്താൻ ഒരു ക്രെയിൻ വാടകയ്‌ക്കെടുക്കുകയായിരുന്നു. ഈ ക്രെയിനിൻ്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലേക്ക് ഇറക്കി. വാങ് ടു ഡൂയിന് അപ്‌ലോഡ് ചെയ്ത ഒരു വൈറൽ വീഡിയോയിൽ, ഒരു ക്രെയിൻ തൊഴിലാളി വാങിൻ്റെ മരുമകളെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നത് കാണാം. 'ഒരു പേരക്കുട്ടിയെ ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എൻ്റെ മരുമകളെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ക്രെയിൻ ഉപയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നു.', പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ വാങ് എഴുതി.

  • Share This Article
Drisya TV | Malayalam News