Drisya TV | Malayalam News

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പുതുക്കി മെറ്റ.

 Web Desk    20 Apr 2024

വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്.പുതിയ പരിഷ്കാരം വ്യാഴാഴ്ച മുതൽ വിവിധ രാജ്യങ്ങളിൽ നിലവിൽ വന്നു.മെറ്റയുടെ നടപടിക്കെതിരെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് വിമർശനവുമായി രംഗ​ത്തെത്തി.വിമർശനവുമായി സാമൂഹ്യപ്രവർത്തകരും ​ടെക്കികളും രംഗത്തെത്തി.പ്രായം 16-ൽ നിന്ന് 13 വയസ്സായി കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മന:ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ,മാനസികാരോഗ്യ വിദഗ്ധർ എന്നിവർ ഉന്നയിക്കുന്ന ആശങ്കയെ മെറ്റഅവഗണിച്ചതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.എന്നാൽ ഭൂരിപക്ഷം രാജ്യങ്ങൾക്കും അനുസൃതമായ പ്രായപരിധിയാണ് നടപ്പിലാക്കിയതെന്നാണ് വാട്‌സ്ആപ്പിന്റെ നിലപാട്.

  • Share This Article
Drisya TV | Malayalam News