Drisya TV | Malayalam News

സന്തുഷ്ടരല്ലെങ്കിൽ ജോലിക്ക് വരരുത്.അൺഹാപ്പി അവധി അനുവദിച്ച് ചൈനീസ് കമ്പനി.

 Web Desk    17 Apr 2024

ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ചൈനയിലെ റീട്ടെയിൽ വ്യവസായി ജീവനക്കാർക്കായി 'അൺഹാപ്പി അവധി' എന്ന പുതിയ ആശയം അവതരിപ്പിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ജോലിക്ക് പോകാൻ താൽപര്യമി​ല്ലാതെ വീട്ടിലിരിക്കാൻ ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. എന്നാൽ ലീവ് കിട്ടുമോ എന്ന് വിളിച്ചുചോദിച്ചാൽ ബോസിന്റെ വഴക്കായിരിക്കും കേൾക്കേണ്ടി വരിക.അതോർത്ത് പലരും അവധിയെന്ന ചിന്തപോലും മാറ്റിവെച്ച് പാതി മനസോടെ ജോലിക്കെത്തുകയാണ് പതിവ്.'എല്ലാവർക്കും സന്തോഷമില്ലാത്ത സമയങ്ങളുണ്ട്, അതിനാൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ ജോലിക്ക് വരരുത്'. ഈ മാറ്റം ജീവനക്കാരെ അവരുടെ വിശ്രമ സമയം നിർണയിക്കാൻ പ്രാപ്തരാക്കുന്നു. ഈ അവധി മാനേജ്മെൻ്റിന് നിഷേധിക്കാനാവില്ല.''-യു ഡോംഗ്ലായ് പറഞ്ഞു.ഒന്നും രണ്ടും ദിവസമല്ല, 10 ദിവസത്തെ ലീവാണ് ഈ വിഭാഗത്തിൽ പാങ് ഡോങ് ലായി ജീവനക്കാർക്ക് അനുവദിച്ചത്.യു ഡോംഗ്ലായ് യുടെ കമ്പനിയിൽ ജീവനക്കാർ ഒരു ദിവസം ഏഴു മണിക്കൂർ ജോലി ചെയ്യണം.വാരാന്ത്യങ്ങളിൽ അവധിയുണ്ട്. അതോടൊപ്പം 30 മുതൽ 40 ദിവസം വരെ വാർഷികാവധിക്കും ജീവനക്കാർക്ക് അർഹതയുണ്ട്.ചൈനയിലെ 65 ശതമാനത്തിലധികം ജീവനക്കാരും തൊഴിലിടങ്ങളിൽ അസന്തുഷ്ടി അനുഭവിക്കുന്നതായി 2021ലെ സർവേയിൽ കണ്ടെത്തിയിരുന്നു.അതിനു പിന്നാലെയാണ് പല കമ്പനികളും മാറിച്ചിന്തിച്ചു തുടങ്ങിയത്.

  • Share This Article
Drisya TV | Malayalam News