Drisya TV | Malayalam News

ഡൗൺലോഡ് ചെയ്യാതെ ഡോക്യുമെൻ്റുകൾ കാണാം,പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

 Web Desk    15 Apr 2024

ഡോക്യുമെൻ്റുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ഉള്ളടക്കം അറിയാൻ സഹായിക്കുന്ന ഫീച്ചറാണ്(document preview feature) അണിയറയിൽ ഒരുങ്ങുന്നത്. പുതിയ ഫീച്ചറിലൂടെ ഒരു ഡോക്യുമെന്റ് അയച്ചു കൊടുക്കുമ്പോൾ അത് തുറക്കുന്നതിന് മുമ്പ് തന്നെ ഒരു ചെറിയ ചിത്രം നിങ്ങൾക്ക് കാണാൻ സാധിക്കും.നിലവിൽ, നിങ്ങൾ വാട്ട്‌സ്ആപ്പിൽ ഒരു ഫോട്ടോയോ വീഡിയോയോ ഒരു ഡോക്യുമെൻ്റായി അയക്കുകയാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാതെ കാണാൻ കഴിയില്ല. വരാനിരിക്കുന്ന ഈ ഫീച്ചർ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കപ്പെടാനാകും .

WA ബീറ്റ ഇൻഫോ പങ്കിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്ററുകൾ പുതിയ ഫീച്ചറിലേക്ക് പരിഗണിക്കുമ്പോൾ ചാറ്റുകൾ ഒന്നു കൂടി മെച്ചപ്പടുത്തുവാൻ ലക്ഷ്യമിടുന്നു. ഇത് അവരുടെ നിലവിലുള്ള ചാറ്റുകൾ തടസ്സപ്പെടുത്താതെ പുതിയ ചാറ്റുകളിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലാകും. പുതിയ ചാറ്റുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നിരസിക്കാൻ ചാറ്റ് ലിസ്റ്റിൻ്റെ താഴെയുള്ള ഓപ്ഷൻ ഉപയോഗിക്കാം. ഇന്ത്യയിൽ ഏറ്റവും കുടുതൽ പേർ സന്ദേശമയ്ക്കാൻ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നായ വാട്ട്‌സ്ആപ്പിലെ ഈ മാറ്റം ഉപയോക്താക്കൾക്ക് ഗുണപരമാകുമെന്നതിൽ സംശയമില്ല.ഫീച്ചർ ഔദ്യോഗികമായി വാട്ട്സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

  • Share This Article
Drisya TV | Malayalam News