Drisya TV | Malayalam News

സസ്യങ്ങളും കരയും...ഞെട്ടിപ്പിച്ച് പഠന റിപ്പോർട്ട്

 Web Desk    10 Apr 2024

വിളവെടുക്കുമ്പോഴും മറ്റും സസ്യങ്ങൾ പ്രതികരിക്കുമോയെന്നത് പലരും ഇടയ്ക്കൊക്കെ ചിന്തിക്കുന്ന കാര്യമാണ്. ഇതുവരെ അതിന് കൃത്യമായ ഉത്തരങ്ങളൊന്നും ലഭിച്ചിരുന്നുമില്ല. 
എന്നാൽ ഇപ്പോൾ അതിനും ഉത്തരം കിട്ടിയിരിക്കുന്നു. വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതാകുമ്പോഴും സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദം പിടിച്ചെടുത്തതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞർ രം​ഗത്തെത്തി.

ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ 'സെൽ' എന്ന ശാസ്ത്രമാ​ഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തക്കാളി, പുകയില ചെടികൾ എന്നിവയിലാണ് പരീക്ഷണം നടത്തിയത്. 

ആരോഗ്യത്തോടെയുള്ള സസ്യങ്ങൾ, മുറിച്ച ചെടികൾ, നിർജ്ജലീകരണം സംഭവിച്ച സസ്യങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ശാസ്ത്രജ്ഞർ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചായിരുന്നു പരീക്ഷണം. ഇതിൽ പ്രശ്നങ്ങൾ നേരിടുന്ന ചെടിയുടെ ശബ്ദം ഒരു മീറ്ററിലധികം ചുറ്റളവിൽ കണ്ടെത്താനാകുമെന്നും സംഘം കണ്ടെത്തിയെന്നും പറയുന്നു. സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ അധികം ശബ്ദമുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി.

എന്നാൽ വലിയ അളവിലുള്ള ശബ്ദമൊന്നുമല്ല സസ്യങ്ങൾ പുറപ്പെടുവിക്കുന്നത്. 
മനുഷ്യൻ്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ശബ്ദമാണ് ചെടികൾ പുറപ്പെടുവിക്കുന്നതെന്നാണ് കണ്ടെത്തൽ. 2023ലാണ് ഇത് സംബന്ധിച്ച  പഠനം നടന്നത്. 

  • Share This Article
Drisya TV | Malayalam News