Drisya TV | Malayalam News

നി​ഗൂഢതകളെ ഒപ്പിയെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ.

 Web Desk    8 Apr 2024

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ അവതരിപ്പിച്ച് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് സയൻസ്. ‘ലെ​ഗസി സർവേ ഓഫ് സ്പേസ് ആൻഡ് ടൈം’ (LSST) എന്ന പേരിലാണ് ക്യാമറ പുറത്തിറക്കിയത്.മൂന്ന് ഭീമൻ ലെൻസുകളാണ് ക്യാമറയിൽ സജ്ജമാക്കിയിട്ടുള്ളത്. അഞ്ച് അടിയിലധികം വ്യാസമുള്ള ലെൻസ് ഉപയോ​ഗിച്ച് വളരെ സൂക്ഷ്മമായ ചിത്രങ്ങളെടുക്കാവുന്നതാണ്. മൂന്ന് ടൺ ഭാരമാണ് ഈ കൂറ്റ‌ൻ ക്യാമറയ്‌ക്കുള്ളത്. 3,200 മെ​ഗാപിക്സൽ റെസല്യൂഷൽനാണ് LSST നൽകുന്നത്. ലോകത്ത് ആദ്യമായാണ് ഇത്രയും റെസല്യൂഷനുള്ള ക്യാമറ അവതരിപ്പിക്കുന്നത്. 15 സെക്കൻഡാണ് എക്‌സ്‌പോഷർ ടൈമും ലെൻസ് സ്വിച്ചിംഗും ഉപയോഗിച്ച് രാത്രി ആകാശത്തിന്റെ വിശാലമായ പ്രദേശങ്ങളെ അറിയാനും ചിത്രങ്ങൾ പകർത്താനും LSST-യ്‌ക്ക് സാധിക്കും.യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് സയൻസിന്റെ സഹായത്തോടെയാണ് LSST നിർമ്മിച്ചത്. ബഹിരാകാശ പര്യവേഷണത്തിനും പ്രപഞ്ചത്തിന്റെ അത്ഭുതപൂർവമായ, നേരിയ മാറ്റങ്ങള‍െ കണ്ടെത്താനും അവ്യക്തമായിട്ടുള്ള തമോ​ഗർത്തങ്ങളെ കുറിച്ചുള്ള പഠനത്തിലേക്കും പുതിയ കണ്ടെത്തൽ വെളിച്ചം വീശുന്നു.കോടിക്കണക്കിന് ഗാലക്സികളുടെയും ആകാശ വസ്തുക്കളുടെയും ചിത്രമെടുക്കാൻ എൽഎസ്എസ്ടി ക്യാമറയ്‌ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീ​ക്ഷ.ഡാർക് മാറ്ററിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ പുത്തൻ ക്യാമറ സംവിധാനം സഹായിക്കുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.

  • Share This Article
Drisya TV | Malayalam News