Drisya TV | Malayalam News

*ബാബ വംഗയുടെ 2024നെക്കുറിച്ചുള്ള പ്രവചനങ്ങള്‍*

 Web Desk    7 Apr 2024

1996-ല്‍ 85-ാം വയസ്സില്‍ വിട പറയുന്നതിന് മുമ്പ് അന്ധയായ ബള്‍ഗേറിയന്‍ പ്രവാചക ബാബ വംഗ നടത്തിയ ചില പ്രവചനങ്ങളാണ് ഇതിനോടകം ശ്രദ്ധ നേടുന്നത്.ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ബാബ വംഗ. നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ നവോത്ഥാന കാലത്തും അതിനുശേഷവും അദ്ദേഹത്തെ പ്രശസ്തനാക്കി. 2024നെക്കുറിച്ചും അവര്‍ ചില പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം തന്നെ ഇതിനോടകം ഫലിക്കുകയും ചെയ്തു.പ്രകൃതി ദുരന്തങ്ങള്‍ക്കും അതിതീവ്രമായ കാലാവസ്ഥയ്ക്കും 2024 സാക്ഷ്യം വഹിക്കുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. 1996-ല്‍ ബാബ വംഗ മരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് അതിന്റെ ശൈശവദശയിലായിരുന്നു. എന്നാല്‍, അതിനെക്കുറിച്ചും അതിശയിപ്പിക്കുന്ന പ്രവചനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് അവര്‍ പ്രവചിച്ചു. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇവ അന്താരാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.യൂറോപ്പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയ വംഗ വലിയൊരു ലോകരാജ്യം ജൈവായുധ പരീക്ഷണം നടത്തുകയോ പ്രയോഗിക്കുകയോ ചെയ്യുമെന്നുള്ള സൂചനയും നല്‍കിയിട്ടുണ്ട്.ആഗോള സാമ്പത്തിക ശക്തിയുടെ ഘടന മാറുമെന്നും ലോകരാജ്യങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പിരിമുറുക്കങ്ങളും കടബാധ്യതയും വര്‍ധിക്കുമെന്നും വംഗ പ്രവചിച്ചിട്ടുണ്ട്. ഇവയെല്ലാം 2024-ല്‍ വലിയൊരു സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം, ചെര്‍ണോബില്‍ ദുരന്തം, ഡയാനാ രാജകുമാരിയുടെ വേര്‍പാട് എന്നിവയെല്ലാം അവരുടെ പ്രവചനത്തില്‍ ഉള്‍പ്പെടുന്നു.

  • Share This Article
Drisya TV | Malayalam News