Drisya TV | Malayalam News

പ്രീമിയം ഫീച്ചറുകൾക്ക് പണം ഈടാക്കുന്നു : തയ്യാറെടുപ്പുകളുമായി ഗൂഗിൾ.

 Web Desk    6 Apr 2024

വലിയ തയ്യാറെടുപ്പുകളാണ് കമ്പനി നടത്തുന്നത്, ഈ മാറ്റങ്ങൾ ഉടൻ കാണാനാകും.ഇതുവരെ കമ്പനി തികച്ചും സൗജന്യമായാണ് സർച്ച് എഞ്ചിൻ നൽകിയിരുന്നത്. എന്നാൽ ഇനി അവയിൽ ചെറിയ മാറ്റം വരുത്താനാണ് കമ്പനിയുടെ തീരുമാനം.കുറച്ച് കാലം മുമ്പ്, ഗൂഗിൾ സെർച്ചിനൊപ്പം ജനറേറ്റീവ് എഐയുടെ സ്നാപ്പ്ഷോട്ട് ഫീച്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇനി അവയിൽ ചെറിയ മാറ്റം വരുത്താനാണ് കമ്പനിയുടെ തീരുമാനം. അതായത് സർച്ച് എഞ്ചിനിൽ മാറ്റങ്ങളുണ്ടാകുകയും പ്രീമിയം ഫീച്ചറുകൾക്ക് പണം ഈടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ട്. ഈ പ്രീമിയം AI ഉപയോഗിച്ച് പ്രവർത്തിക്കുന്നതാകാനാണ് സാധ്യത.പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്കൊപ്പം AI സവിശേഷതകൾ സംയോജിപ്പിക്കാൻ കഴിയുന്ന ഓപ്ഷനുകൾക്കൂടി ഗൂഗിൾ കണ്ടെത്തുകയാണ്. ജിമെയിലിനും ഡോക്‌സിനും ഒപ്പം എഐ അസിസ്റ്റൻ്റിൻ്റെ ഫീച്ചറും കമ്പനി ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News