Drisya TV | Malayalam News

ഏപ്രിൽ 9 ന് സമ്പൂർണ്ണ സൂര്യഗ്രഹണം.

 Web Desk    3 Apr 2024

ഏപ്രിൽ 9 ന് രാത്രി ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുമെന്നാണ് നാസ പുറത്തുവിട്ടിരിക്കുന്ന വിവരം . ഏപ്രിൽ 9 ന് ഇന്ത്യൻ സമയം രാത്രി 9.13 നും ഏപ്രിൽ 10 ന് പുലർച്ചെ 2.22 നുമിടയിലാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക.നിർഭാഗ്യവശാൽ, ഇൻ ദി സ്കൈ പ്രകാരം ഇന്ത്യയിലെ ആകാശ നിരീക്ഷകർക്ക് ഗ്രഹണം ദൃശ്യമാകില്ല. എന്നാൽ ആ സമയത്ത് ലഭ്യമാകുന്ന വിവിധ ലൈവ് സ്ട്രീമുകളിലൂടെ എല്ലാവർക്കും ഗ്രഹണം കാണാൻ കഴിയും.സൂര്യനും ചന്ദ്രനും നമ്മുടെ ഗ്രഹവും ഒരു നേർരേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്..ഈ സൂര്യഗ്രഹണങ്ങൾ സംഭവിക്കുമ്പോൾ അവ ലോകത്ത് എല്ലാ സ്ഥലങ്ങളിലും ദൃശ്യമാകില്ല. ചന്ദ്രന്റെ വലിപ്പം വളരെ കുറവായതിനാലാണത്. അത് നമ്മുടെ ഗ്രഹത്തിൽ പതിക്കുന്ന നിഴലിന് നൂറുകണക്കിന് കിലോമീറ്ററിൽ കൂടുതൽ വീതിയില്ല. എന്നാൽ ചന്ദ്രന്റെ നിഴൽ കടന്നുപോകുന്ന സ്ഥലങ്ങളിലാവും അത് ദൃശ്യമാകുന്നത്.

  • Share This Article
Drisya TV | Malayalam News