Drisya TV | Malayalam News

പൊതു ചാർജിങ് സ്റ്റേഷനുകളിലെ കേബിളുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതൈ

 Web Desk    2 Apr 2024

മൊബൈൽ ചാർജിങ് സ്റ്റേഷനുകൾ വഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന കണ്ടെത്തലിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ചാർജിങ് സ്റ്റേഷനുകളിൽ ഉപഭോക്താക്കൾ കണക്ട് ചെയ്യുന്ന തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് അപകടകാരികളായ വൈറസുകളെ കടത്തിവിട്ടാണ് സൈബർകുറ്റവാളികൾ വിവരങ്ങൾ മോഷ്ടിക്കുന്നത്. ഉപകരണങ്ങളിലേക്ക് ഏതെങ്കിലും വൈറസുകളെ കടത്തിവിടുക വഴി ഭാവിയിലും ഉപഭോക്താക്കളെ നിരീക്ഷിക്കാനും വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് പണത്തിനായി ഭീഷണിപ്പെടുത്താനും വരെ ഹാക്കർമാർക്ക് സാധിക്കും.യുഎസ്ബി ചാർജിങ് കേബിളുകൾ വഴിയുള്ള വിവര മോഷണത്തെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി.

  • Share This Article
Drisya TV | Malayalam News