Drisya TV | Malayalam News

യുപിഐ പിൻ എങ്ങനെ മാറ്റാം? നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

 Web Desk    23 Mar 2024

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഒരു ലൈവ് പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ (UPI). ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോൺ നമ്പറോ വെർച്വൽ പേയ്‌മെന്റ് അഡ്രസോ (വിപിഎ) ഉപയോഗിച്ച് പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് യുപിഐ. ഈ യുപിഐ പിൻ ഇടയ്ക്കിടെ മാറുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാർഗമാണ് യുപിഐ പിൻ മാറ്റുക എന്നത്. 

യുപിഐ പിൻ എങ്ങനെ മാറ്റാം?

1.  നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ യുപിഐ എനേബിൾ ചെയ്ത ആപ്പ് തുറക്കുക.ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവോ ബാങ്ക് ആപ്പോ ആണ് യുപിഐ എനേബിൾ ആപ്പുകൾ.

2.  നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.

3. തുടർന്ന്  യുപിഐ സർവ്വീസ് അല്ലെങ്കി  സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക .

4. യുപിഐ സർവ്വീസ് മെനുവിൽ  ചേഞ്ച് യുപിഐ പിൻ അല്ലെങ്കിൽ റീസെറ്റ് യുപിഐ പിൻ ഓപ്‌ഷൻ എടുക്കുക.

5. നിങ്ങളുടെ നിലവിലെ യുപിഐ പിൻ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. തുടർന്ന് ഒരു പുതിയ യുപിഐ പിൻ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും. സ്ഥിരീകരിക്കാൻ പുതിയ യുപിഐ പിൻ വീണ്ടും നൽകുക.

6. നിങ്ങൾ പുതിയ പിൻ നൽകി സ്ഥിരീകരിച്ചുകഴിഞ്ഞാൽ ചേഞ്ചുകൾ സബ്മിറ്റ് ചെയ്യുക.

7. പിൻ മാറ്റിയതിനു ശേഷം  നിങ്ങളുടെ യുപിഐ പിൻ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് നിങ്ങൾക്ക് ലഭിക്കും.

യുപിഐ പിൻ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതാണ്, ഓർത്തുവയ്ക്കാൻ സാധിക്കുന്നതും മറ്റുള്ളവർക്ക് അറിയാത്തതുമായ യുപിഐ പിൻ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

  • Share This Article
Drisya TV | Malayalam News