Drisya TV | Malayalam News

2025 മാര്‍ച്ച് അഞ്ചിന് ഇത്തരം ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തനരഹിതമാവും

 Web Desk    8 Mar 2024

വിന്‍ഡോസ് 11 കമ്പ്യൂട്ടറുകളില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സപ്പോര്‍ട്ട് സിസ്റ്റമായ 'വിന്‍ഡോസ് സബ് സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്' സപ്പോര്‍ട്ട് നിര്‍ത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. 2025 മാര്‍ച്ച് അഞ്ചിന് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തനരഹിതമാവും. 

2022ല്‍ ആന്‍ഡ്രോയിഡ് 11 അപ്ഗ്രേഡിനൊപ്പം തന്നെയാണ് പുതിയ ഫീച്ചര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഫോണിന്റെ സഹായമില്ലാതെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അവതരണം. ആമസോണ്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഇതിലേക്ക് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. 2022 മുതലാണ് വിന്‍ഡോസ് സബ്സിസ്റ്റം അപ്ഡേറ്റുകള്‍ കൃതൃമായി കമ്പനി പുറത്തിറക്കി തുടങ്ങിയത്. ഇതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ആന്‍ഡ്രോയിഡ് 13 അപ്ഡേറ്റും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. 2025 വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പണിമുടക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

  • Share This Article
Drisya TV | Malayalam News